English| മലയാളം

മലപ്പുറം നഗരസഭ പുനര്‍ ലേല പരസ്യം

 

പുനര്‍ ലേലപരസ്യം

 

 

H1-12892/2021                                                                    21.10.2021

 

 

        മലപ്പുറം നഗരസഭയുടെ ഷെല്‍ട്ടര്‍ ഫോര്‍ അര്‍ബന്‍ ഹോംലസ് പദ്ധതിയുടെ കെട്ടിട നിര്‍മ്മാണത്തിനായി മലപ്പുറം നെച്ചിക്കുറ്റിയിലെ നഗരസഭാ ഉടമസ്ഥതയിലുളള വസ്തുവിലെ 5 തേക്കുകള്‍, 6 തെങ്ങുകള്‍, 1 മുളളന്‍കയനി എന്നീമരങ്ങള്‍ 28.10.2021 ന് പകല്‍ 11 മണിക്ക് പരസ്യമായിലേലംചെയ്യുന്നതാണ്.

ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേല ദിവസം രാവിലെ 10.30 മണിക്ക് മുമ്പായി 3830/- രൂപ നിരത ദ്രവ്യമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ മുമ്പാകെ കെട്ടി വെക്കേണ്ടതാണ്. കൂടാതെ സീല്‍ ചെയ്ത ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ നിശ്ചിത നിരതദ്രവ്യമായ സംഖ്യ അടച്ചതിന്‍റെ രശീത് /ഡി.ഡി സഹിതം 28.10.2021 തിയ്യതി 10 .30 അങ വരെ മലപ്പുറം നഗരസഭാ സെക്രട്ടറി മുമ്പാകെ സമര്‍പ്പിക്കാവുതാണ്. ദര്‍ഘാസ്അടങ്ങിയ കവറനു പുറത്ത് ڇമരങ്ങള്‍ ലേലം ചെയ്തു വാങ്ങുന്നതിനുളള ദര്‍ഘാസ്ڈ എന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. ദര്‍ഘാസുകള്‍  നല്‍കിയിട്ടുളളവര്‍  കൃത്യ സമയത്ത് ഹാജരാകേണ്ടതാണ്.
 
പരസ്യലേലം അവസാനിച്ചാലുടന്‍ ദര്‍ഘാസുകള്‍ തുറക്കുന്നതും ലേലത്തിലോ ദര്‍ഘസിലോ ഏതിലാണോ തുക കൂടുതല്‍ ആയതിന് ലേലം താല്‍ക്കാലികമായി സ്ഥിരപ്പെടുത്തി കൊടുക്കുന്നതുമാണ്. ലേലം താല്‍ക്കാലികമായി ഉറപ്പിച്ചയുടന്‍ തന്നെ ലേല തുകയുടെ പകുതി അടച്ച് രശീത് വാങ്ങേണ്ടതും ബാക്കി തുക 5% വന വികസന നികുതി ,ജിഎസ്ടി എന്നിവ ഉള്‍പ്പെടെ മുഴുവന്‍ തുകയുടെ നികുതികള്‍ അടച്ച് ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 5 ദിവസത്തിനകം സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും മരങ്ങള്‍ മുറിച്ചുമാറ്റി കൊണ്ടുപോകേണ്ടതാണ്. ഏതെങ്കിലും കാരണത്താല്‍ ലേലം /ദര്‍ഘാസ ്സ്ഥിരപ്പെടുത്തി കിട്ടുന്നയാള്‍ ലേലം നിബന്ധനകള്‍ ലംഘിക്കുകയാണെങ്കില്‍ ടിയാന്‍ അടച്ച തുക നഗരസഭാ ഫണ്ടിലേക്ക് മുതല്‍ കൂട്ടുന്നതും മുതലുകള്‍ പുനര്‍ ലേലം ചെയ്യുന്നതുമായിരിക്കും.
   യുക്തമെന്ന് തോന്നുന്ന പക്ഷം യാതൊരു അറിയിപ്പോ, കാരണമോ കാണിക്കാതെ ലേലം തിയ്യതി മാറ്റിവെക്കുന്നതിനോ, ലേലം-ദര്‍ഘാസ് അസ്ഥിരപ്പെടുത്തുന്നതിനോ ഉളള പൂര്‍ണ്ണ അധികാരം നഗരസഭ സെക്രട്ടറിയല്‍ നിക്ഷിപ്തമായിരുക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭാ ഓഫീസില്‍ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
 
 
 
                                                    (ഒപ്പ്)
സെക്രട്ടറി
മലപ്പുറം നഗരസഭ
 
AttachmentSize
Lela parasyam.pdf51.25 KB