.

മലപ്പുറം നഗരസഭ – ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ പി.എസ്.സി പരിശീലന ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.

📄 അപേക്ഷാ ഫോമുകൾ ലഭിക്കുന്നത്:
മലപ്പുറം നഗരസഭ ഓഫീസിലും, കുന്നുമ്മൽ ടൗൺഹാളിലെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ലൈബ്രറിയിലും.

📮 അപേക്ഷ സമർപ്പിക്കേണ്ടത്:
മലപ്പുറം നഗരസഭ ഓഫീസിലോ കുന്നുമ്മൽ ടൗൺഹാളിലെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ലൈബ്രറിയിലോ.

🗓️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 02-07-2026

📝 പ്രവേശന പരീക്ഷ: 04-07-2026 | രാവിലെ 9.00 മണി
📍 പരീക്ഷാ കേന്ദ്രം: മലപ്പുറം എ.യു.പി. സ്കൂൾ

📢 പരീക്ഷാഫലം: 09-07-2026-ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ലൈബ്രറി നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും.

📞 കൂടുതൽ വിവരങ്ങൾക്ക്: റസാഖ് മാസ്റ്റർ – 9446450349

Comments

Permalink

2026 ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന് വരവേറ്റുകൊണ്ട് മലപ്പുറം നഗരസഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 7 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ കോട്ടപ്പടി ഫുട്ബോൾ സ്റ്റേഡിയത്തിൽ ബ്രസീൽ–അർജന്റീന പ്രതീകാത്മക സ്വപ്ന ഫൈനൽ മത്സരം സംഘടിപ്പിക്കുന്നു.
കേരളത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ആരാധക കൂട്ടായ്മകളിലൊന്നായ മലപ്പുറത്തിന്റെ ഫുട്ബോൾ ആവേശം പ്രതിഫലിപ്പിക്കുന്ന മത്സരത്തിൽ ഇന്ത്യൻ അന്താരാഷ്ട്ര താരങ്ങളായ Anas Edathodika, Sahal Abdul Samad, Ashique Kuruniyan, Mashoor Shereef എന്നിവർ ഉൾപ്പെടെ പ്രമുഖ താരങ്ങൾ അണിനിരക്കും.
മലപ്പുറത്തിന്റെ ഫുട്ബോൾ പാരമ്പര്യവും കായിക സംസ്കാരവും വിളിച്ചോതുന്ന ഈ മത്സരം വൈകുന്നേരം 4 മണിക്ക് ബഹു. കേരള ഐടി വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും